കൊടുവള്ളി: സ്കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ(18) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് ആറിന് കൊടുവള്ളി ഹൈസ്കൂൾ റോഡിൽ എസ് ഐ. എ പി അനൂപ്, സി പി ഒ മാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ് ഐ അറിയിച്ചു.
Tags:
KODUVALLY