വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചും, അവരുടെ ജീവൽ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടും പാർട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്താൻ പ്രയത്നിച്ച പ്രിയ സഖാവിന്റെ ചരമദിനാചാരണം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം എൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം എം ഇ ജലീൽ, പി. സുധാകരൻ, മുഹമ്മദ് സാദിഖ്, ലോക്കൽ കമ്മിറ്റി അംഗം കെ ദാസൻ എന്നിവർ സംസാരിച്ചു.
എളേറ്റിൽ ലോക്കൽ സെക്രട്ടറി വി പി സുൽഫിക്കർ സ്വാഗതവും, കെ ലോഹിതാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
0 Comments