Trending

പരപ്പാറയിൽ മാവ് റോഡിന് മുകളിലേക്ക് മുറിഞ്ഞു വീണു.

കിഴക്കോത്ത്: പരപ്പാറയിൽ കനത്ത മഴയിൽ മാവ് റോഡിന് മുകളിലേക്ക് 
മുറിഞ്ഞു വീണു.റോഡരികിലെ കൂറ്റൻ
മാവാണ് മുറിഞ്ഞു വീണത്. ഇന്ന് 
രാവിലെ എട്ടരയോടെ ആയിരുന്നു
സംഭവം.

ബൈക്ക് യാത്രക്കാരനും ബസ്സും
ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡിൻറെ മറുവശത്ത് വീടിൻറെ
ചുറ്റുമതിൽ ഭാഗികമായി തകർന്നു.
മറ്റൊരു വീടിന് മുകളിലേക്കും മരത്തി
ശിഖരങ്ങൾ പതിച്ചു.

രണ്ട് ഇലക്ട്രിക് പോസ്റ്റും, ലൈനുകളും തകർന്നു.നരിക്കുനിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.
Previous Post Next Post
3/TECH/col-right