Trending

മുജാഹിദ് ആദർശ സമ്മേളനം മടവൂരിൽ നാളെ.

മടവൂർ:സമൂഹത്തിന്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിടുകയും, സാമ്പത്തികവും, വിശ്വാസപരവുമായ ചൂഷണങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 'ഔലിയാക്കൾ ലോകം നിയന്ത്രിക്കുന്നവരെന്നോ? ' എന്ന ശീർഷകത്തിൽ സംഘടി പ്പിക്കുന്ന മുജാഹിദ് ആദർശ സമ്മേളനം 16 ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മുതൽ മടവൂർ എ.യു.പി.സ്കൂളിന് സമീപം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സി.പി സലീമിന്റെ അധ്യക്ഷതയിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി താജുദ്ദീൻ സലാഹി ഉദ്ഘാടനം ചെയ്യും. ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നടത്തും. റഷീദ് കുട്ടമ്പൂർ, ഹാഫിള് മുഹമ്മദ് അസ്ലം എന്നിവർ പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് ടി.കെ. മുസ്തഫ, എ. അബൂബക്കർ, ബി.സി.ശമീർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right