Trending

'കളമൊഴിയുന്ന നാട്ടുപൂക്കൾ':പ്രകാശനം ചെയ്തു.

കൊടുവള്ളി:  കൃഷിവകുപ്പ് അസിസ്‌ററന്റ് ഡയറക്ടർ ലേഖ കാക്കനാട്ട് രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കളമൊഴിയുന്ന നാട്ടുപൂക്കൾ '
എന്ന വൈജ്ഞാനിക ഗ്രന്ഥത്തിന്റെ പ്രകാശനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.മകൻ ദീപാങ്കുരനൊപ്പം നാട്ടുപൂവുകളെക്കുറിച്ചുള്ള കവിത ആലപിച്ചായിരുന്നു കൈതപ്രം പുസ്‌കപ്രകാശനം നടത്തിയത്.

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ശോഭീന്ദ്രൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
കവി പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഷോറൂം മാനേജർ രാധാകൃഷ്ണൻ, നിറവ് കർഷകകൂട്ടായ്മ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right