പരപ്പൻ പൊയിൽ:രാരോത്ത് ഹൈസ്കൂളിനും കോയാലിമുക്കിനുമിടയിൽ മൂന്നോളം സ്ഥലങ്ങളിൽ ഉയർന്ന മതിലുകൾ അടർന്ന് വീഴുന്നു. ഹൈസ്കൂളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് ഇത് വഴി നടന്നു പോകുന്നത്.ഇടിഞ്ഞവയിൽ കരിങ്കൽ ഭിത്തിയും ഉൾപ്പെടും.മഴ ശക്തമാവുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.മതിലിന് മുകളിലെ മരങ്ങളും ഭീഷണി ഉയർത്തുന്നുണ്ട്.
റോഡരികില്‍ മണ്ണിടിഞ്ഞു കിടക്കുന്നതിനാല്‍
സ്കൂള്‍ വിദ്യാര്‍ത്ഥികളും
കാൽനടയാത്രക്കാരും റോഡിലേക്ക് കയറി നടക്കുന്നത് കൊണ്ട് വാഹനമോടിക്കുന്നവര്‍ക്കും പ്രയാസം നേരിടുന്നുണ്ട്.
വിച്ച്യാലിമുക്കില്‍ ഓവുചാലുകൾ അടഞ്ഞതിനാൽ മഴ പെയ്താൽ നിമിഷ നേരം കൊണ്ട് റോഡ് തോടായി മാറുന്ന അവസ്ഥയാണ്.നവീകരണത്തിനായി ഫണ്ട് അനുവതിച്ചതിനാല്‍ പ്രശ്ന പരിഹാരത്തിന് മറ്റു വഴികളും ഇല്ലാതായി.
തൊഴിലുറപ്പുകരെ ഉപയോഗപ്പെടുത്തി ഓവ്ചാല്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ കാലവര്‍ഷം എത്തുന്നതിന് മുമ്പ് അതും നടന്നില്ല.ഇനി എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയിലാണ് യാത്രക്കാരും നാട്ടുകാരും.
Tags:
THAMARASSERY