Trending

കരീറ്റിപ്പറമ്പ് മഹല്ല് പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം.

കൊടുവള്ളി :40 വർഷത്തോളം കരീറ്റിപ്പറമ്പ് ഖാസിയായിരുന്ന കെ. വി അഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ ഇരുപത്തി അഞ്ചാം ആണ്ട് വാർഷികത്തോടനുബന്ധിച്ച് കരീറ്റിപ്പറമ്പ് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മത പ്രഭാഷണ പരമ്പര കരീറ്റിപ്പറമ്പ് ശംസുൽ ഹുദാ ശരീഅത്ത് ക്യാമ്പസിൽ
ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുമെന്ന് മഹല്ല് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രാത്രി 8.30 ന് മുഹമ്മദ്‌ ബാഖവി അൽ ഹൈതമി വാവാട് പ്രഭാഷണം നടത്തും. റെയ്ഞ്ച് പ്രസിഡന്റ്‌ കരീം ബാഖവി ഉദ്ഘാടനം ചെയ്യും. 16 ന് ഹാഫിള് നിസാമുദ്ദീൻ അൽ അസ്‌ഹരി കുമ്മനവും 17 ന് ഹാഫിള് സിറാജ്ജുദ്ദീൻ അൽ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. 18 ന് അനുസ്മരണ സമ്മേളനവും ദുആ സംഗമവും നടക്കും. സ്വാലിഹ് നിസാമി എളേറ്റിൽ പ്രഭാഷണം നടത്തും. സമാപന ദുആ സംഗമത്തിന് സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ നേതൃത്വം നൽകും.

പ്രഭാഷണ പരമ്പരക്ക് വിപുലമായ സജ്ജീകരണങ്ങളും  സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ്‌ വി. പി ഇബ്രാഹിം മുസ്‌ലിയാർ, സെക്രട്ടറി സി. മുഹമ്മദ്‌ അബ്ദുറഹ്മാൻ, ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സ്വാലിഹ് നിസാമി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.സിദ്ദീഖ്, മഹല്ല് കമ്മിറ്റി അംഗം യു. വി ഷാഹിദ് പങ്കെടുത്തു.
Previous Post Next Post
3/TECH/col-right