Trending

എളേറ്റിൽ പ്രവാസി കൂട്ടായ്മ ഫാമിലി മീറ്റും,വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.

എളേററിൽ:എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും,ഈ വർഷത്തെ SSLC,+2, മറ്റു പരീക്ഷകളിൽ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

എളേററിൽ വ്യാപാരഭവനിൽ വെച്ച് നടത്തിയ പരിപാടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്‌ വൈസ് പ്രസിഡന്റ് വി.കെ.അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഷമീർ. കെ. വി. അധ്യക്ഷത വഹിച്ചു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ മുഖ്യാഥിതിയായിരുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജംഷിദ.സി.കെ., SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ഫാത്തിമ റിദ. പി.പി. എന്നിവരെ കൂട്ടായ്മ പ്രത്യേകം അഭിനന്ദിച്ചു.

കൂട്ടായ്മയുടെ അംഗങ്ങളായ ഇക്ബാൽ കുണ്ടുങ്ങര,അബ്ദുൽ കലാം.പി.ടി, ശൈലേഷ്.കെ.എം, ഫിറോസ് മലബാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ ജന:സെക്രട്ടറി ജിജീഷ് മഹിമ സ്വാഗതവും, ഷമീർ കുറുക്കാംപൊയിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right