Trending

കാരുണ്യതീരത്തില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ക്ലിനിക്ക്:ഉദ്ഘാടനം നാളെ.

പൂനൂർ:പൂനൂർ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു കീഴില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിച്ചു വരുന്ന കാരുണ്യതീരം കാമ്പസില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ക്ലിനിക്ക് വരുന്നു.കാരുണ്യതീരം ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ക്ലിനിക് ഉദ്ഘാടനവും, ഹോം കെയര്‍ ആംബുലന്‍സ് ഫ്‌ലാഗ് ഓഫും ജൂലൈ 16ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി നിര്‍വ്വഹിക്കും.

കുട്ടികളിലെ ഭിന്നശേഷി നേരത്തെ കണ്ടെത്തി അതിനാവശ്യമായ പ്രതിവിധികളും തെറാപ്പികളും നല്‍കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ചെറിയ പ്രായത്തില്‍ തന്നെ ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തുന്നതിന് നിശ്ചിത ഇടവേളകളില്‍ ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക് തലത്തിലാണ് ഇപ്പോള്‍ ക്യാമ്പുകള്‍ നടത്താറുള്ളത്. പുതിയ ക്ലിനിക് വരുന്നതോടെ ആഴ്ചയിലൊരു ദിവസം ഇതിനാവശ്യമായ സൗകര്യങ്ങള്‍ കാരുണ്യതീരത്തില്‍ ആരംഭിക്കും.
Previous Post Next Post
3/TECH/col-right