Trending

അറവു മാലിന്യവുമായി ലോറി:പ്രദേശവാസികള്‍ ദുരിതത്തില്‍

പൂനൂർ:എം.എം.പറമ്പിൽ അറവു മാലിന്യവുമായി എത്തിയ ലോറി നിര്‍ത്തിയിട്ടതിനാല്‍ പ്രദേശ വാസികള്‍ ദുരിതത്തിലായി. ലോറിയില്‍ പുറത്ത് വന്ന ദുര്‍ഗന്ധം കാരണം വീട്ടില്‍ പോലും നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിന് പുറമെ മഴ കാരണം ലോറിയില്‍ പുറത്ത് വന്ന മാലിന്യം ഒഴുകി പുഴുക്കളും മറ്റും നിറഞ്ഞിരിക്കുന്നു.

അറവ് മാലിന്യം എവിടെ നിന്ന് വന്നു എന്നതിനോ കുറിച്ചോ എവിടേക്ക് കൊണ്ട് പോവുന്നു എന്നതിനെ കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ബാലുശ്ശേരി പോലീസും ഉണ്ണികുലം പനങ്ങാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സ്ഥലം സന്ദര്‍ശിച്ചു.

കിനാലൂര്‍ എസ്റ്റേറ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ച് കടന്നു കളയുന്നത് മുമ്പും വാര്‍ത്തകളായിരുന്നു.
Previous Post Next Post
3/TECH/col-right