Trending

സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി കാന്തപുരം ജി.എം. എൽ.പി സ്കൂൾ.

പൂനൂർ:അക്കാദമിക നിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും മുൻനിരയിൽ നിൽക്കുന്ന സർക്കാർ വിദ്യാലയമായ കാന്തപുരം ജി.എം എൽ.പി സ്കൂൾ സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുന്നു . ബാലുശ്ശേരി ഉപജില്ലയിൽ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം ആ പാടൻകണ്ടി മുക്കിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . 1929 ൽ സ്ഥാ പിതമായ ഈ കലാലയം എസ്.എസ്.എയുടെ സഹായത്തോടെ നിർമിച്ച ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .

അരക്കിലോമീറ്റർ ചുറ്റളവിൽ മറ്റു രണ്ട് എൽ പി സ്കൂളുകളും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. 2010ൽ കേവലം 33 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ പ്രീ പ്രൈമറി മുതൽ നാലാംതരം വരെ ക്ലാസുകളിൽ 180 വിദ്യാർഥികൾ ഈ സർക്കാർ സ്കൂളിൽ പഠിക്കുന്നുണ്ട് . അധ്യാപകരുടെയും പി.ടി.എ യുടെയും പരിശ്രമം കൊണ്ടാണ് വിദ്യാലയത്തിന് പുരോഗതി കൈവരിക്കാനായത് 60 കുട്ടികളുള്ള പ്രീ പ്രൈമറി ക്ലാസ് തൊട്ടടുത്ത മദ്റസയിലാണ് നടത്തുന്നത് . മദ്റസയുടെ ക്ലാസും ഈ മുറിയിൽ നടക്കേണ്ടതുണ്ട് .

പ്രീ പ്രൈമറിയിലേക്ക് ആവശ്യമായ പഠനസാമഗ്രീകളും ചാർട്ടുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കാൻ അധ്യാപ കർക്ക് കഴിയുന്നില്ല . കാരണം രാവിലെ മദ്റസയിൽ പഠനം ആരംഭിക്കേണ്ടതിനാൽ പ്രീ പ്രൈമറി ക്ലാസ്സിനുവേണ്ടി ഒരുക്കിയ ചാർട്ടുകളും മറ്റും ദിവസേന മാറ്റിക്കൊടുക്കേണ്ടതുണ്ട്. ഇത്രയും കുട്ടികൾക്ക് കാര്യക്ഷമമായി പഠനം നിർവഹിക്കാൻ ചരുങ്ങിയത് ആറ് ക്ലാസ് മുറികളെങ്കിലും ആവശ്യമാണ് .

നിലവിലുള്ള കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികൾക്കുള്ള സൗകര്യമേ നിലവിലുള്ളൂ .പുതിയ കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം സമീപത്തുണ്ടെങ്കിലും അതിനാ ചെലവിടേണ്ട തുക സർക്കാറിൽ നിന്ന് ലഭിക്കേണ്ടതുണ്ട് . കെട്ടിട നിർമാണത്തിനുള്ള ഫണ്ട് സർക്കാറിൽ നിന്ന് ലഭിക്കുകയാണങ്കിൽ സ്കൂളിന്റെ ഭൗതിക വികസനം എളുപ്പത്തിൽ സാധ്യമാകുമെന്നാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്.
Previous Post Next Post
3/TECH/col-right