പൂനൂർ: എസ്എസ്എഫ് പൂനൂർ ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.കാന്തപുരം ടൗണിൽ
മൂന്ന് ദിവസങ്ങളിലായി
മദ്ഹ് ഖിസ്സ , അനുമോദന സംഗമം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ , വിവിധ സെഷനുകൾ എന്നിവ നടക്കും.ഇന്നലെ വൈകിട്ട് ഏഴിന്
നടന്ന മദ്ഹ് ഖിസ്സ ഡോ. അവേലത്ത് സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ ജബ്ബാർ അഹ്‌സനി വയനാട് മുഖ്യാതിഥിയായി.
പ്രഗത്ഭ ഗായകർ ഷഹിൻ ബാബു താനൂർ, ശമ്മാസ് കാന്തപുരം, അനസ് ബുസ്താനാബാദ്, ഷമീം കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു.കാന്തപുരം സലാമത്ത് നഗർ യൂണിറ്റിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. സി കെ ഷാജിബ് ഉപഹാരങ്ങൾ നൽകി.
ഇന്ന് രാവിലെ
പത്തുമണിമുതൽ സ്റ്റേജ്- സ്റ്റേജിതര കലാപരിപാടികൾ നടക്കും. 120 മത്സര ഇനങ്ങളിലായി
7 സെക്ടറുകളിൽ നിന്ന് അഞ്ഞൂറോളം പ്രതിഭകൾ
മാറ്റുരക്കും.വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിറാജ് സഖാഫി നെരോത്ത് അധ്യക്ഷത വഹിക്കും. യുവ കവി വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്യും. സിറാജ് മലപ്പുറം സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തും. അഹമ്മദ് കുട്ടി ഉണ്ണികുളം, കെ കെ അബ്ദുല്ല മാസ്റ്റർ, അജിത് കുമാർ മാസ്റ്റർ, കെ അബ്ദുൽ ജബ്ബാർ ഹാജി ,
അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്,
ഒ ടി ഷെഫീഖ് സഖാഫി, അബ്ദുൽ ജലീൽ അഹ്സനി സംബന്ധിക്കും.
ഞായറാഴ്ച രാത്രി ഏഴുമണിക്ക് നടക്കുന്ന സമാപന സംഗമം അബ്ദുറഷീദ് സഖാഫി കുറ്റിയാടി ഉദ്ഘാടനം ചെയ്യും. ആഷിക് സഖാഫി കാന്തപുരം അധ്യക്ഷതവഹിക്കും. റാഫി അഹ്സനി കാന്തപുരം അനുമോദന പ്രഭാഷണം നടത്തും. സി അബ്ദുല്ലത്തീഫ് ഫൈസി,
സാദിഖ് സഖാഫി മടത്തുപോയിൽ, അഹമ്മദ് റാസി മുക്കം, ഫായിസ് എം എംപറമ്പ്, ഷഹബാസ് ചളിക്കോട്, അനസ് കാന്തപുരം സംബന്ധിക്കും.
Tags:
POONOOR