Trending

എടക്കണ്ടി നാസർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

പൂനൂർ:ഗുരുതര രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന കാന്തപുരം എടക്കണ്ടിയിൽ അബ്ദുൽ നാസറിന് വേണ്ടി ചികിത്സാസഹായകമ്മിറ്റി രൂപീകരിച്ചു.അഡ്വ.സച്ചിൻദേവ് എം എൽ എ,നജീബ്‌ കാന്തപുരം എം എൽ എ,സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങൾ സയ്യിദ് അബ്ദുല്ലത്തീഫ് തങ്ങൾ സയ്യിദ് അബൂബക്കർ കോയ തങ്ങൾ അബ്ദുൽ ഹക്കീം അസ്ഹരി അഹ് മദ് കുട്ടി ഉണ്ണികുളം താര അബ്‌ദുറഹിമാൻ ഹാജി ആർ പി. ഭാസ്ക്കര കുറുപ്പ്
കെ.പി. അബ്ദുഹിമാൻ ഹാജി എന്നിവർ രക്ഷാധികാരികളും സയ്യിദ് അബ്ദുൽസബൂർ തങ്ങൾ ചെയർമാനും വാർഡ് മെമ്പർ കെ കെ അബ്ദുള്ള മാസ്റ്റർ കൺവീനറും എൻ അജിത് കുമാർ ട്രെഷററുമായിട്ടുള്ള ചികിത്സാ സഹായക്കമ്മിറ്റിയിൽ പ്രദേശത്തെ മുഴുവൻ മതരാഷ്ട്രീയ,സാംസ്കാരിക, ക്ലബ്ബ് പ്രതിനിധികളും അംഗങ്ങളാണ്.

പൂനൂർ വ്യാപാര ഭവനിൽ ചേർന്ന വിപുലമായ കമ്മിറ്റി രൂപീകരണ കൺവെൻഷനിൽ അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം അധ്യക്ഷത വഹിച്ചു.വ്യാപാരി വയസായി യൂണിറ്റ് പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി ഉദ്‌ഘാടനം ചെയ്തു.സി പി റസാഖ് മാസ്റ്റർ,സി പി കരിം മാസ്റ്റർ,കെ കെ മുനീർ, സി.കെ. അസീസ് ഹാജി.സി.കെ. മൊയ്തീൻ കുട്ടി .ടി. അബ്ദു റസാക്ക് മാസ്റ്റർ, എൻ.കെ. അബ്ദുൽ അസീസ്. അജിത് കുമാർ, ശംസുദ്ദീൻ ഖുതുബി 
എന്നിവർ സംസാരിച്ചു.

കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ:
എടക്കണ്ടി അബ്ദുന്നാസർ ചികിത്സാസഹായ കമ്മിറ്റി,
A/C No: 0155053000043266
IFSC : SBIL0000155
Previous Post Next Post
3/TECH/col-right