താമരശ്ശേരി: വൃദ്ധ ദമ്പതികളെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിച്ച മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് താമരശ്ശേരി പ്രസ്സ് ഫോറം മീഡിയ ക്ലബ് ആവശ്യപ്പെട്ടു.
താമരശ്ശേരി ചുടലമുക്ക് കൂടത്തിങ്കല്‍ ചന്ദ്രനേയും ഭാര്യയേയും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യ പ്രവര്‍ത്തകന്‍ മജിദ് താമരശ്ശേരിയെ ആണ് ഒരു സംഘം അക്രമിച്ചത്.
സംഭവത്തില്‍ ചന്ദ്രന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മൂന്നുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്റുള്ളവരെയും ഉടന്‍ പിടികൂടണമെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച നടപടി പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലണ്. ഇത് അംഗീകരിക്കാനാവില്ലെന്നും താമരശ്ശേരി പ്രസ്സ് ഫോറം മീഡിയ ക്ലബ് അഭിപ്രായപ്പെട്ടു.
Tags:
THAMARASSERY