മടവൂർ : മടവൂർ എ യു പി സ്കൂൾ അധ്യാപക ശാക്തീകരണ പരിപാടിയായ അപ്പ്ലുസ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഒഴിവു ദിനത്തിൽ ജീവിതത്തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞ് സ്വയം നവീകരിക്കാൻ വേണ്ടി വേദിയൊരുക്കുകയായിരുന്നു. കൊടുവള്ളി നെടുമല റിസോർട്ട് (KRF) ആയിരുന്നു വേദി.
സാങ്കേതിക വിദ്യ വളരുന്നതനുസരിച്ച് അധ്യാപന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഓരോ കുട്ടിയെയും അറിയുകയും പുതിയ സാഹചര്യങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച് ബോധനരീതികളുടെ പ്രയോഗത്തിലും പഠനസാമഗ്രികളുടെ വികസനത്തിലും മാറ്റം വരുത്താനും വേണ്ടിയാണ് ശാക്തീകരണം സംഘടിപ്പിച്ചത്.
പരിപാടി കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി പി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് അധ്യക്ഷൻ ആയിരുന്നു. പരിശീലകരായ സജി എം നരിക്കുഴി, താലീസ് ക്ലാസിന് നേതൃത്വം നൽകി. വി ഷകീല, പി യാസിഫ്, കെ ടി ഷമീർ, എം മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Tags:
EDUCATION