Trending

വോട്ടിൻ്റെ വില അവരറിഞ്ഞു; പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ കാരുണ്യതീരത്ത് ഇലക്ഷൻ

കട്ടിപ്പാറ: പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ കാരുണ്യതീരം ക്യാമ്പസില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ആവേശമായി. ക്ലാസ് ലീഡര്‍, സ്‌കൂള്‍ ലീഡര്‍, സീഡ് പ്രതിനിധി,അസംബ്ലി റപ്രസന്റേറ്റീവ് എന്നീ വിഭാഗങ്ങളിലേക്കായിരുന്നു പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

രണ്ടു ബൂത്തുകളായിരുന്നു വോട്ടിംഗിനായി സജ്ജീകരിച്ചത്.നിയമപാലകരായി വിഷ്ണുവും അജ്മലും പൊലീസ് വേഷത്തിലെത്തി. സൗമ്യ, ജംഷീര്‍, മഞ്ജുഷ, ഷമീര്‍ എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി. ഉമ്മക്കൊപ്പം വോട്ട് ചെയ്യാനെത്തിയ അലന്‍ ഐമനായിരുന്നു കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വോട്ടര്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടുപിടുത്തവും പരസ്യ പ്രചാരണവും നിശബ്ദ വോട്ടുതേടലുകള്‍ക്കും ശേഷമാണ് വോട്ടെടുപ്പ് നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിചയമുള്ള ചിഹ്നങ്ങളായിരുന്നു ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ടായിരുന്നത്. വിരലില്‍ മഷിപുരട്ടി ബാലറ്റ് പേപ്പറില്‍ വോട്ടടയാളപ്പെടുത്തി മുറിക്കുള്ളില്‍ സ്ഥാപിച്ച ബാലറ്റ് പെട്ടിയില്‍ ഓരോരുത്തരും നിക്ഷേപിച്ചു.

ഉച്ചക്ക് ശേഷം പ്രിസൈഡിംഗ് ഓഫീസറുടെയും സ്‌കൂള്‍ അധികൃതരുടെയും സാനിധ്യത്തില്‍ വോട്ടെണ്ണി. വിജയിച്ചവര്‍ തുള്ളിച്ചാടി കെട്ടിപ്പിടിച്ചും ജയ് വിളിച്ചും ആഹ്ലാദം പങ്കിട്ടു.ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, സെക്രട്ടറി ടി.എം താലിസ് മാസ്റ്റര്‍ കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍, പ്രിന്‍സിപ്പല്‍ ലുംതാസ് ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. ഉജ്ജ്വല്‍ ബാല്യ പുരസ്‌ക്കാര ജേതാവ് ആസിം വെളിമണ്ണ വിജയികളെ അഭിനന്ദിക്കാന്‍ ക്യാമ്പസില്‍ എത്തിയിരുന്നു.
Previous Post Next Post
3/TECH/col-right