Trending

വാവാട് സൈനുൽ ഉലമ അറബിക് കോളേജ് വാർഷികവും,ശൈഖുന വാവാട് ഉസ്താദ് ഒന്നാം ഉറൂസ് മുബാറക്കും.

വാവാട് സൈനുൽ ഉലമ അറബിക് കോളേജ് പതിമൂന്നാം വാർഷികവും വാവാട് ഉസ്താദ് ഒന്നാം  ഉറൂസ് മുബാറക്കും ജൂലൈ 21 മുതൽ 31 വരെ വാവാട് മസ്ജിദ് പരിസരത്ത് വെച്ച് നടക്കും. 21ന് രാവിലെ 9 മണിക്ക് ഖാസി അബ്ദുല്ല മുസ്‌ലിയാർ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.

25 ന് രാവിലെ 10 മണിക്ക് മെഡിക്കൽ ക്യാമ്പും യുവജന സംഗമവും നടക്കും. 27, 28, 29, 30 തീയതികളിൽ രാത്രി 7 മണിക്ക് മുസ്തഫ ഹുദവി ആക്കോട്, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, സിംസാറുൽ ഹഖ് ഹുദവി, അഹമ്മദ് കബീർ ബാഖവി എന്നിവരുടെ പ്രഭാഷണം നടക്കും.

31ന് രാവിലെ 10 മണിക്ക് ദിക്ർ ദുആ സമ്മേളനവും തുടർന്ന് അന്നദാനവും നടക്കുന്നതോടെ പരിപാടി സമാപിക്കും.
Previous Post Next Post
3/TECH/col-right