Trending

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂളിൽ 1996-97 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.നഗരസഭ ചെയർമാൻ അബ്ദുവെള്ളറ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ചെയർമാൻ സമ്മാനിച്ചു.കൂട്ടായ്മ ചെയർമാൻ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർഥിയായ ഷിജി ഒരലാക്കോടിന് അബ്ദുവെള്ളറ ഉപഹാരം നൽകി.നുസ്റത്ത് കളംതോട്, നസ് ലി ഓമശ്ശേരി, ബിനോയ് പാലക്കുറ്റി, ഷമീർ, കെ.സി.സലിം, കുൽസു പാലക്കുറ്റി, പി.കെ.റഹിം, ഷമീറ കൊട്ടക്കാ വയൽ സംസാരിച്ചു.

കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ഷറീന വായോളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right