മടവൂർ : മടവൂർ എ യു പി സ്കൂളിൽ സൗജന്യ മാസ്ക് വിതരണം നടത്തി. വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി യൂണിറ്റാണ് കോവിഡ് സാഹചര്യത്തെ മുൻനിർത്തി മാസ്ക് വിതരണം നടത്തിയത്.
വേൾഡ് മലയാളി ഫെഡറേഷന്റെ നാഷണൽ വൈസ് പ്രസിഡണ്ടും സ്കൂൾ മുൻ അധ്യാപകനായിരുന്നു സി കണാരൻ മാസ്റ്ററുടെ മകനുമായ സി മനോജ് സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് മാസ്റ്റർക്ക് മാസ്ക്കുകൾ നൽകി ഉദ്ഘാടനം ചെയ്തു.
ടി കെ സൈനുദ്ധീൻ, പി യാസിഫ്, വി ഷക്കീല, വഹീദ, എ പി വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Tags:
EDUCATION