Trending

പെരുന്നാൾ പാട്ട് സായാഹ്നം സംഘടിപ്പിച്ചു.

കൊടുവള്ളി:ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് ഖലീലുള്ള പാട്ട് സായാഹ്നം സംഘടിപ്പിച്ചു.ആകാശവാണി കലാകാരൻ ഗായകനുമായ ബക്കർ തോട്ടുമ്മൽ തലശ്ശേരി ഉദ്ഘാടനം ചെയ്തു.ടി.അബ്ദുല്ല ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരായ അഷ്റഫ് വാവാട് ,ഇ.കെ.എം. പന്നൂർ, എം.പി.എ.ഖാദർ കരുവൻ പൊയിൽ എന്നിവർ സംസാരിച്ചു.മുഹമ്മദലി പുത്തൂര്‍ സ്വാഗതവും, റിയാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.

ഗായകരായ ഹന മെഹറിന്‍ പാറന്നൂര്‍,ഹന ഫാത്തിമ ഓമശ്ശേരിഅബ്ദുള്ള ചേളാരി,അബ്ദുറഹിമാന്‍ പന്നൂര്‍ എന്നിവരുടെ നേതൃത്വത്തിൽ പാട്ടുകളുടെ അവതരണവും നടന്നു.
Previous Post Next Post
3/TECH/col-right