Trending

‎‎"ടൗൺ ബുക്ക്‌ താമരശ്ശേരി" പ്രകാശനം ചെയ്തു

താമരശ്ശേരി: ചരിത്രത്തെക്കുറിച്ചും ആനുകാലികങ്ങളെക്കുറിച്ചും ചിന്തിക്കാത്ത തലമുറ ത്യാഗപൂര്‍ണമായ ഇന്നലകളെ മറന്നു പോവുകയാണെന്നും അവിടെയാണ് പ്രദേശിക ചരിത്രാന്വേഷണത്തിന് പ്രസക്തി ഏറുന്നതെന്നും മുന്‍ ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ അഭിപ്രായപ്പെട്ടു. താമരശ്ശേരി കാരാടി ഓഡിറ്റോറിയത്തില്‍ ടൗണ്‍ബുക്ക് താമരശ്ശേരി പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് നേട്ടമില്ലാത്ത ഒരു കാര്യത്തിനും മനുഷന്‍ ഇറങ്ങിത്തിരിക്കാത്ത കാലത്താണ് നാടിനെക്കുറിച്ച് പറയാന്‍ ടൗണ്‍ബുക്ക് എത്തിയത്. മുമ്പ് നാട്ടിന്‍ പുറങ്ങളില്‍ ചെറിയ കളി സ്ഥലങ്ങളും തൊട്ടടുത്തൊരു വായനശാലയും കാണാമായിരുന്നു. നമുക്ക് മുന്നേ നമ്മൾക്ക് ഇങ്ങനെ ജീവിക്കാൻ അവസരമൊരുക്കിത്തന്നവരെക്കൂടി അറിയാനുള്ള അവസരമാണ് ടൗണ്‍ബുക്കിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിവൈൻ ഐ ഹോസ്പിറ്റലിൽ എം.ഡി ഷമീര്‍ സി.ഇ പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ടി.പി എ നസീര്‍ അധ്യക്ഷത വഹിച്ചു. വി.കെ ജാബിര്‍ ഡയരക്ടറി പരിചയം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍, നിധീഷ് കല്ലുള്ളതോട്, അഹമ്മദ്കുട്ടി ഉണ്ണികുളം, ഗിരീഷ് തേവള്ളി, അമീര്‍ മുഹമ്മദ് ഷാജി, പി.പി ഹാഫിസ് റഹ്മാന്‍, വിപി ഉസ്മാന്‍, പി.ആര്‍ വിനോദ് കുമാര്‍, വിനോദ് താമരശ്ശേരി, സുമേഷ് എസ്.വി, നൗഫല്‍ പനങ്ങാട്, ശബാബ് കോളിക്കല്‍ സംസാരിച്ചു.

സൈഫുദ്ദീന്‍ വെങ്ങളത്ത്  സ്വാഗതവും അജിത്ത് രാജഗിരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right