Trending

ന്യൂനപക്ഷ വിഭാഗം ഉദ്യോഗാർഥികൾക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിനായുള്ള 2022 ജൂലൈ ബാച്ച് ആരംഭിച്ചു.

പൂനൂർ: കേരള സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ പൂനൂർ  മുബാറക് അറബിക് കോളേജിൽ   പ്രവർത്തിക്കുന്ന കോച്ചിങ് സബ്  സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരീക്ഷ പരിശീലനത്തിനായുള്ള 2022 ജൂലൈ ബാച്ച് ആരംഭിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ കോഴിക്കോട് CCMY സെന്റർ പ്രിൻസിപ്പൽ Dr U K മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ കോ ഓർഡിനേറ്റർ കെ മുഹമ്മദ്‌ ഉമരി, എ വി മുഹമ്മദ്‌,
കെ ഭാസ്കരൻ,പി അബ്ദുറഹിമാൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right