പൂനൂർ : ഗാഥ കോളേജ് നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സും , എസ് എസ് എൽ സി , പ്ലസ് ടു മികച്ച വിജയികൾക്ക് അവാർഡ്ദാനവും സംഘടിപ്പിച്ചു.ചടങ്ങിൽ മാനേജർ യു.കെ. ബാവ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിവിൽ സർവ്വീസ് യോഗ്യത നേടിയ ശ്രീകുമാർ രവീന്ദ്രകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു അനുഭവങ്ങൾ പങ്കുവെച്ചു.സാമൂഹ്യ പുരോഗതിയും , വികസനവും ഉണ്ടാക്കിയെടുക്കുന്നതിൽ മികച്ച വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് നിർണ്ണായകമായ പങ്കു വഹിക്കാനാകുമെന്ന് പറഞ്ഞു.
ആത്മവിശ്വാസവും , ഇച്ഛാശക്തിയും , ഏകാഗ്രതയോടെയുള്ള പഠന പ്രവർത്തനങ്ങളുമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് അവരാഗ്രഹിക്കുന്ന തലത്തിലും എത്തിച്ചേരാനാകും.
സിവിൽ സർവ്വീസ് യോഗ്യത നേടിയ ശ്രീകുമാറിന് യു.കെ .ബാവ ഉപഹാരം നൽകി ആദരിച്ചു.വിദ്യാഭ്യാസ ഉദ്‌ബോധകൻ ഡോ. എ.പി.എം. മുഹമ്മദ് റഫീഖ്, നോവലിസ്റ്റ് മജീദ് മൂത്തേടത്ത്, മത്സര പരീക്ഷാ പരിശീലകൻ പി.രാജീവ് എന്നിവർ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസ്സുകൾ നയിച്ചു.
പൂർവ്വ വിദ്യാർത്ഥി പ്രതിനിധി മുനവ്വർ അബൂബക്കർ , വി.പി.അബ്ദുൾ ജബ്ബാർ , എ.കെ. മൊയ്തീൻ മാസ്റ്റർ, സി.പി.മുഹമ്മത് മാസ്റ്റർ, വി.റജി പ്രസംഗിച്ചു.സ്റ്റാഫ് സെക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും കെ.സി. രമേഷ് നന്ദിയും പറഞ്ഞു.
Tags:
POONOOR