Trending

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട്:കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് കോഴിക്കോട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.വയനാട് മാനന്തവാടി സ്വദേശി അശ്വിന്‍ (20) ആണ് മരിച്ചത്.

മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐഎംജിക്ക് സമീപമാണ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്കായിരുന്നു അപകടം. അശ്വിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ച യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്.

മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right