എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ അഴിമതിക്കും,വികസന മുരടിപ്പിനും, സ്വജനപക്ഷപാതത്തിനും, തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്വന്തം കൃഷിയിടത്തിൽ തൊഴിലെടുപ്പിച്ച വാർഡ് മെമ്പർ രാജി വെക്കണമെന്നും, ജനങ്ങൾക്ക് ലഭിക്കേണ്ട സേവനപ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെ കെടുകാര്യസ്‌ഥതക്കുമെതിരെ എൽ.ഡി.എഫ് കിഴക്കോത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സി പി ഐ എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
Tags:
ELETTIL NEWS