പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ വാല്യക്കോട് - മുളിയങ്ങൽ കനാൽ റോഡിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. KL56 M 2661 ആൾട്ടോ K10 എന്ന കാറാണ് അപകടത്തിൽ പെട്ടത്.
ഗുരുതര പരിക്ക് പറ്റിയ കാർ യാത്രക്കാരായ മോഹനൻ ആക്കൂപറമ്പിൽ , ശ്രീധരൻ നായർ പുത്തലത്ത് എന്നിവരെ പുറത്തെടുത്ത് പേരാമ്പ്ര ഗവ.ഹോസ്പ്പിറ്റലിൽ എത്തിച്ചു.
സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശന്റെ നേത്രത്വത്തിൽ പേരാമ്പ്രയിൽ നിന്നും വന്ന അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ റോഡിൽ വാഹനങ്ങൾ കനാലിലേക്ക് മറിഞ്ഞ് ഉണ്ടാവുന്ന അപകടം പതിവായിരിക്കുകയാണ്.
Tags:
KOZHIKODE