Trending

നുണ പ്രചരണം വിലപ്പോകില്ല:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

എളേറ്റിൽ:ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന കള്ള പ്രചരണം വിലപ്പോകില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി.ഫണ്ട് വിനിയോഗത്തിലും നികുതി പിരിവിലും 100% കൈവരിച്ചതിന്  പഞ്ചായത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഏറ്റെടുത്ത് തരിശുഭൂമികൾ കൃഷിയോഗ്യമാക്കി കൂടുതൽ ജനകീയമാക്കി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നടപ്പിലാക്കി വരുമ്പോൾ രാഷ്ട്രീയ ലക്ഷ്യംവെച്ച് അപവാദപ്രചരണം നടത്തുന്നത് അപലപനീയമാണ്.ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതിയിൽ നാല് തവണ വീടുകൾ കയറി അജൈവമാലിന്യങ്ങൾ ശേഖരിച്ച്  വിജയകരമായി മുന്നോട്ടു പോകുന്നു.

രണ്ട് ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിർമ്മിച്ചു.നാട്ടിൽ നിന്നും അന്യം നിന്നു പോകുന്ന വിളകളെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യം വെച്ചുകൊണ്ട് ഇടവിള കൃഷി മാതൃകാപരമായി നടപ്പിലാക്കി.300 റിലധികം കുടുംബങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.പശ്ചാത്തല മേഖലയിൽ രണ്ടുകോടി 63 ലക്ഷം രൂപ ചിലവഴിച്ച് എല്ലാ വാർഡുകളിലേയും ഗ്രാമീണ റോഡുകൾ നവീകരിച്ചു.

എളേറ്റിൽ വട്ടോളി അങ്ങാടിയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി ആരംഭിച്ചു.11 ലക്ഷം രൂപ ചിലവിൽ നിലവിലുള്ള സി എഫ് എൽ ലൈറ്റുകൾ മാറ്റി എല്ലാ വാർഡുകളിലും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.തെളിനീരൊഴുകും പഞ്ചായത്ത് പദ്ധതിയിൽ എല്ലാ നീർച്ചാലുകളും നവീകരിച്ചു, എല്ലാ വീടുകൾക്കും റിംഗ് കമ്പോസ്റ്റ് പദ്ധതി എസ് സി വനിതകൾക്ക് പെണ്ണാട് വിതരണം തുടങ്ങി കഴിഞ്ഞ പദ്ധതി വിഭാവനം ചെയ്ത എല്ലാ പ്രവർത്തികളും പൂർത്തീകരിച്ചു.

പുതിയ സാമ്പത്തിക വർഷം. വിദ്യാഭ്യാസരംഗത്ത് ഉന്നതി ,പാലിയേറ്റീവ് രംഗത്ത് സസ്നേഹം, ശുചിത്വ മേഖലയിൽ ഗ്രീൻ ക്ലീൻ കിഴക്കോത്ത്, തുടർ വിദ്യാഭ്യാസത്തിന് ജാലകം, അംഗനവാടികൾ ആധുനികവൽക്കരിക്കുന്നതിന് പ്രത്യേക പദ്ധതി, നീർച്ചാലുകൾ വീണ്ടെടുക്കൽ, തരിശുഭൂമികൾ ഏറ്റെടുത്ത് സംഘകൃഷിയിലൂടെ ഓരോ വാർഡിലും കൃഷിത്തോട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർക്ക് ചേറുകിട വ്യവസായ പദ്ധതികൾ, തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകുമ്പോൾ വിറളിപൂണ്ട കിഴക്കോത്ത് പഞ്ചായത്തിലെ ഇടതുപക്ഷത്തിന്  സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് കേരള സർക്കാറിന്റെ കാർഷിക പദ്ധതികളെ പോലും അവർ അപഹസിക്കുന്നത് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി നസ്റിയും, വൈസ് പ്രസിഡണ്ട് വികെ അബ്ദുറഹിമാനും പറഞ്ഞു.
Previous Post Next Post
3/TECH/col-right