Trending

അനുമോദന വേദി സംഘടിപ്പിച്ചു

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമ പഞ്ചായത്‌ പന്നിക്കോട്ടൂർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിനായുള്ള പദ്ധതിയായ സക്സസ് എജുക്കേഷൻ എംപവർമെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ അനുമോദന വേദി സംഘടിപ്പിച്ചു.

താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ കോഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പി ടി സിറാജുദ്ദീനെയും പ്ലസ് ടു, എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മെമെന്റോ നൽകി അനുമോദിച്ചു. എൻ കെ മുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. വാർഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു.

പിസി ആലി ഹാജി, എ കാസിം,, സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ ആശംസകൾ നേർന്നു. ബിസി ശാഫി സ്വാഗതവും ബിപി അസ്ലം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right