നാദാപുരം അരൂരിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നത്. കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി.അരൂർ കല്ലുപുറത്തെ പാങ്ങോട്ടൂർ അശോകൻ്റെ വീട്ടിലാണ് ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്.
കോൺക്രീറ്റ് വീടിൻ്റെ അടുക്കള ഭാഗികമായി തകർന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. ഈ സമയത്ത് വീട്ടമ്മ അടുക്കളക്കടുത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
നാദാപുരം ചേലക്കാട് നിന്ന് ഫയർഫോഴ്സ്ഥലത്തെത്തിയാണ് തീയണച്ചത്. അടുക്കള മുഴുവനായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം വാണിമേലിലും ഫ്രിഡ്ജ് പൊട്ടിത്തെറിച്ചിരുന്നു.
Tags:
KOZHIKODE