Trending

പി പി.ഉസ്മാൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

എളേറ്റിൽ : എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം&  വായനശാലയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന പി പി.ഉസ്മാൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പരിപാടി അഡ്വ: പി ടി എ റഹീം M L A ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ കെ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി എം ഉമ്മർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

കാരാട്ട് റസാഖ്, എം എ റസാഖ് മാസ്റ്റർ, ടി  കെ തങ്കപ്പൻ മാസ്റ്റർ, പഞ്ചായത്ത് അംഗം സജിത, പി.കെ കരുണൻ മാസ്റ്റർ, സി ടി ഭരതൻ മാസ്റ്റർ, കാരാട്ട് ഖാദർ മാസ്റ്റർ, സലാം വട്ടോളി, അൻസാരി മുഹമ്മദ് ഹാജി, പി ഷംസുദ്ദീൻ, പി പി സുലൈമാൻ മാസ്റ്റർ, എം എ റഹ്മാൻ, ഇ കെ മുഹ്തസിൻ എന്നിവർ സംസാരിച്ചു.

എം എ റഊഫ് സ്വാഗതവും എം പി ഗഫൂർ നന്ദിയും പറഞ്ഞു.

ഉസ്മാൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ ബാല സാഹിത്യ പുരസ്കാര സമർപ്പണം നാളെ ( ചൊവ്വ ) നടക്കുന്ന  ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും. ഉസ്മാൻ മാസ്റ്റർ ഓർമ്മ പുസ്തകം കാനേഷ് പൂനൂർ പ്രകാശനം മെയ്യും.പി പി ശ്രീധരനുണ്ണി, എ പി കുഞ്ഞാമു, പൂനൂർ കെ കരുണാകരൻ, ഉസൈൻ കാരാടി എന്നിവർ പ്രസംഗിക്കും.
Previous Post Next Post
3/TECH/col-right