എളേറ്റിൽ:വലിയ പറമ്പ എ.എം.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.പി.സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
താലൂക്ക് വിമുക്തി കോ ഓഡിനേറ്റർ പ്രസാദ് കെ. ക്ലാസ്സെടുത്തു. പി.ടി.എ. പ്രസിഡണ്ട് സലാം പാറക്കണ്ടി,
നവാസ് ഈർപ്പോണ, ഫൈസൽ എളേറ്റിൽ, പി.ഡി നാസർ മാസ്റ്റർ, കെ.സലീം മാസ്റ്റർ, പി.പി.നാസർ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
Tags:
EDUCATION