എളേറ്റിൽ:എം ജെ ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.കൂട്ടയോട്ടം എളേറ്റിൽ വട്ടോളി അങ്ങാടിയിൽ നിന്ന് ആരംഭിച്ചു സ്കൂളിൽ അവസാനിച്ചു.
പരിപാടിയുടെ ഉദ്‌ഘാടനം കിഴക്കോത് പഞ്ചായത്ത് പ്രസിഡന്റ പി പി നസ്‌റി നിർവഹിച്ചു .വാർഡ് മെമ്പർ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഒന്നാം വാർഡ് മെമ്പർ സജിത, മുഹ്തസിൻ, സിറാജ് പന്നിക്കോട്ടുർ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് കെ എന്നിവർ ആശംസകൾ നേർന്നു.
ജസീർ കെ കെ സ്വാഗതവും, റഫീഖ് കെ കെ എന്നിവർ നന്ദിയും രേഖപ്പെടുത്തി
Tags:
EDUCATION