പൂനൂർ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കൃഷി ഭവനുമായി സഹകരിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്തു.
കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. ബഷീർ പൂനൂർ, ജന.സെക്രട്ടറി സി.കെ.എ ഷമീർ ബാവ, കട്ടിപ്പാറ കൃഷി ഓഫീസർ മനോജ് പി.ആർ, കൃഷി അസിസ്റ്റൻ്റ് സലീന, ഹെൽത്ത് കെയർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് മെംബർമാരായ അബ്ദുറഹിമാൻ വി.കെ, മുഹമ്മദ് ടി.കെ, പ്രിൻസിപ്പാൾ ലുംതാസ് സി.കെ സംസാരിച്ചു.
Tags:
EDUCATION