പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ തല ജാഗ്രത സമിതി ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡോ. സി.പി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എ.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ചൈൽഡ് ലൈനിലെ സിബി ജോസ് ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സി ലക്ഷ്മി ബായ്, കൗൺസിലർ സിഷ ഫിലിപ്പ്, പി പി ഫായിസ എന്നിവർ സംസാരിച്ചു.
Tags:
EDUCATION