കൊടുവള്ളി : കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് ഡോ. എം.കെ.മുനീർ എം.എൽ.എ. മണ്ഡലത്തിലെ സ്കൂളുകളിലെ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൾ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള "ഉന്നതി" വിദ്യാഭ്യാസ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എം. എൽ.എ.
പ്രസ്തുത പരിപാടിയിൽ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന "ഉന്നതി" - ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ കരട് അവതരണവും വിദ്യാഭ്യാസ സംഗമവും നടന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.ഡി.ഇ.ഒ , എ.ഇ.ഒ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ഡയറ്റ് - ബി.ആർ സി പ്രതിനിധി എന്നിവർ ഉന്നതി പദ്ധതിയുടെ വിദ്യാഭ്യാസ പൊതു ചർച്ചയിൽ പങ്കെടുത്തു.
ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ട്രൈനിങ്ങ് ഘട്ടം ഘട്ടമായി ആരംഭിക്കുക, മണ്ഡലത്തിലെ ഒന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് കാറ്റ് പരീക്ഷക്ക് ട്രൈനിങ്ങ് നൽകുക, എൻ.എം.എം.എസ്. പരീക്ഷ , എൻ.ടി.എസ്. പരീക്ഷ കോച്ചിങ്ങ് നൽകുക, സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകുള്ള കോച്ചിംഗ് നൽകുക, വിവിധ സാഹിത്യ ക്യാമ്പുകൾ സംഘടിപ്പിക്കുക, വായനാശീലം വളർത്തുന്നതിന് മണ്ഡലത്തിലെ സ്കൂളുകളിൽ ഘട്ടം ഘട്ടമായി ലൈബ്രററി സ്ഥാപിക്കുക തുടങ്ങിയവ സ്കൂളുകളിൽ ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കും.
താമരശ്ശേരി ഡി.ഇ.ഒ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ടി അബ്ദുഹിമാൻ, എ അരവിന്ദൻ ,ഡയറ്റ് സീനിയർ ലക്ച്ചറർ ഡോ. അബ്ദുന്നാസർ, ബി.പി.സി മെഹറലി, ഉന്നതി കൺവീനർ എ.പി മജീദ് മാസ്റ്റർ , സുൽഫീക്കർ , ടി.പി.നൗഫൽ, അസീസ് മാസ്റ്റർ മടവൂർ പ്രസംഗിച്ചു. എ. ഇ.ഒ അബ്ദുൽ ഖാദർ സ്വാഗതവും വി.ഖദീജ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY