Trending

നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഐസൊലേഷൻ വാർഡ് ശിലാസ്ഥാപനം.

നരിക്കുനി: കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രിയോടനുബന്ധിച്ച് ഒരു ഐസൊലേഷൻ ബ്ലോക്ക് നിർമ്മിക്കുന്നതിനുള്ള സർക്കാർ നിർദേശ പ്രകാരം നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് കീഴിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നു. വാർഡിൻ്റെ ശിലാസ്ഥാപനം ഇന്ന് ഡോ:.എം.കെ. മുനീർ എം.എൽ. എ. നിർവഹിക്കും.

പത്ത് കിടക്കകളും ,അനുബന്ധ സൗകര്യങ്ങളും ഈ ഐസൊലേഷൻ ബ്ലോക്കിൽ ക്രമീകരിക്കും. എം.എൽ എ യുടെ ആസ്തി വികസന ഫണ്ടും, കിഫ്ബി ഫണ്ടും സംയോജിപ്പിച്ച്‌ 1.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി സുനിൽ കുമാർ അധ്യക്ഷത വഹിക്കും.

നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി,നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി പുല്ലൻ കണ്ടി, ചേളന്നുർ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ തുടങ്ങിയവർ പങ്കെടുക്കും

Previous Post Next Post
3/TECH/col-right