Trending

ലോകയോഗ ദിനവും സംഗീത ദിനവും ആചരിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനവും സംഗീതദിനവും ആചരിച്ചു. 

ഹെഡ് മാസ്റ്റർ എം മുഹമ്മദ് അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. പരിപാടി പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.ഇ എം വിനോദ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എ വി മുഹമ്മദ്‌, ഡോ. സി പി ബിന്ദു, കെ അബ്ദുസലീം, പി ടി സിറാജുദ്ധീൻ, വി അബ്ദുൽ സലിം, എ. പി ജാഫർ സാദിഖ്, സ്കൗട്ട് മാസ്റ്റർമാരായ അബ്ദുൾ സലാം വി.എച്ച്. ഹരി കെ വി, ഗൈഡ് ക്യാപ്റ്റൻ വി പി വിന്ധ്യ, സ്കൗട്ട് ആൻ്റ് ഗൈഡ് കേഡറ്റുകളായ കെ ആരതി, മാസിൻ രാജ, പൂജ സതീഷ്, അഹമ്മദ് ഫാദിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right