Trending

പുസ്തക സൗഹൃദ ചങ്ങല തീർത്തു

ആവിലോറ:സുഹൃത്തിന് പുസ്തകം സമ്മാനമായി നൽകി കൊണ്ട് വായനമാസാചരണത്തിന് തുടക്കമായി. ആവിലോറ എം.എം. എ.യു.പി സ്കൂളിൽ ജൂൺ 19 മുതൽ ജൂലായ് 18 വരെ നടക്കുന്ന പരിപാടികൾക്ക് കൂട്ടുകാർക്ക് പുസ്തകം നൽകികൊണ്ട് മുറ്റത്ത് തീർത്ത സൗഹൃദ ചങ്ങലയിൽ അധ്യാപകരും കുട്ടികളും അണിച്ചേർന്ന് വായനദിന പ്രതിജ്ഞയുമെടുത്തു.

ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് പി.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സി.ടി. രഞ്ജിനി, വി.അബ്ദുൽസലാം,, പി.വി.അഹമ്മദ് കബീർ, ടി.പി സലീം കെ.എം ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു. വി.സുരേഷ്കുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ഇ.ജലീൽ, അനൂപ് ചാക്കോ, ബുർഹാനുദ്ദീൻ, എന്നിവർ നേതൃത്തം നൽകി.
Previous Post Next Post
3/TECH/col-right