Trending

വായന വാരാചരണവും പുസ്തകപ്രദർശനവും സംഘടിപ്പിച്ചു.

പൂനൂർ:കാന്തപുരം ജി. എൽ.പി സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും വായന ദിന പരിപാടികളുടെ ഉദ്ഘാടനവും പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഹമ്മദ് കുട്ടി ഉണ്ണികുളം നിർവഹിച്ചു.

തുടർന്ന് 'എഴുത്തിൻ്റെ വഴികളെ'ക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ചടങ്ങിൽവച്ച് തൻറെ പുസ്തകമായ 'പൂനൂർ നടന്നു തീർത്ത വഴികൾ' അദ്ദേഹം സ്കൂൾ ലീഡർക്ക് സമ്മാനിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിബിന വിഷ്ണുദാസ്, സുബിഷ,ഷമീല, സേതുമാധവൻ നായർ എന്നിവർ ആശംസകൾ നേർന്നു.ആർഷി.കെ സ്വാഗതവും, സൈനബ എൻ.കെ.എം നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right