കത്തറമ്മൽ:വായനദിനത്തിൻ്റെ ഭാഗമായി വലിയപറമ്പ എ.എം.യു.പി. സ്കൂളിൽ നവീകരിച്ച ലൈബ്രറിയിലേക്കുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുസ്തക ശേഖരണ ചലഞ്ചിൻ്റെ ഭാഗമായി മലയാളം കബ്ബ് സംഘടിപ്പിക്കുന്ന പുസ്തകക്കാഴ്ച പദ്ധതി തുടങ്ങി.
കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നസ്റി പുസ്തകം സ്വീകരിച്ച് പദ്ധതി ഉദ്ഘാ ടനംചെയ്തു.
ഒരു വിദ്യാര്‍ഥി ഒരു പുസ്തകം നല്‍കുക. എന്ന ഉദ്ദേശ്യത്തോടെ 9019-ല്‍ ആരംഭിച്ച '“എൻ്റെ ബ്രറിക്കൊരു പുസ്തകം" പരിപാടിയുടെ തുടര്‍ച്ചയാണിത്. കുട്ടികളിലെ വായനശീലം വളര്‍ ത്തുന്നതിന് കഴിഞ്ഞവര്‍ഷങ്ങളില്‍ എല്ലാ വീടുകളിലും ഹോം ലൈബ്രറികൾ സ്ഥാപിച്ചിരുന്നു.
കോവിഡ് രൂക്ഷമായ സമയത്ത് ഓരേ വീടുകളിലും പുസ്തകമെത്തിക്കാന്‍ കലാലയത്തിന് സാധിച്ചിരുന്നു.പി.ടി.എ. പ്രസിഡന്‍റ് ഗിരീഷ് വലിയപറമ്പ അധ്യക്ഷനായി. പ്രദ്ധാനാധ്യാപകന്‍ ടി.പി. അബ്ദുൽ സലാം, പി.ഡി. നാസര്‍, പി.കെ. ഷാജഹാന്‍, ഫസല്‍ കൊടുവള്ളി, ഫൈസല്‍ എളേറ്റില്‍ എന്നിവർ സംസാരിച്ചു.
Tags:
EDUCATION