Trending

മർകസ് വാലിയിൽ വായനാദിനം ആചരിച്ചു

എളേറ്റിൽ:മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ വായനാദിനം ആചരിച്ചു. പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വി.സുരേഷ് നരിക്കുനി വായനയുടെ സൗന്ദര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾ അവരുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

ഹാഫിള് തൻവീർ സഖാഫിയുടെ അധ്യക്ഷതയിൽ പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.  ശംസുദ്ദീൻ കുണ്ടുങ്ങര, പൂവ്വത്തിങ്ങൽ അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.

ഹാഫിള് ഇഹ്സാൻ കരിപ്പൂർ സ്വാഗതവും, ഹാഫിള് ശമ്മാസ് പയ്യോളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right