Trending

എൻ.ഡി.ആർ.എഫ് പരിശീലനം നേടി ദുരന്ത നിവാരണ സേനാ അംഗങ്ങൾ

പൂനൂർ: ദേശീയ ദുരന്ത നിവാരണ സേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി , ഹെൽത്ത് കെയർ ഫൗണ്ടേഷൻ  എന്നിവയുടെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

താമരശ്ശേരി താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുത്തു.

പൂനൂർ ജി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി അഡ്വ:സച്ചിൻ ദേവ് എം എൽ.എ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സുബൈർ
സി അധ്യക്ഷത വഹിച്ചു.എൻ.ഡിആർ.എഫ് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ,
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ്,  
ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജന.സെക്രട്ടറി സി.കെ.എ ഷമീർ ബാവ,
ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം ചെയർമാൻ കെ.അബ്ദുൽ മജീദ് ,  ഗ്രാമപഞ്ചായത്തംഗം എം.കെ വിപിൻ,സാലി മാസ്റ്റർ ,ചീഫ് ട്രെയിനർ ഷംസുദ്ധീൻ ഉണ്ണികുളം എന്നിവർ സംസാരിച്ചു.

എൻ.ഡിആർ.എഫ് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, കോൺസ്റ്റബിൾമാരായ ഹരികൃഷ്ണൻ, വിശാഖ് കെ.ഭാസ്, അനൂപ്, കെ.കെ. ഡി.എസ് പ്രസാദ് ,അമിത് കുമാർ, അമിത് സിംഗ്, നിലേഷ് ചൗഹാൻ, വിപുൽ റാണ, രവീന്ദ്രൻ എന്നിവർ ട്രെയിനിംഗിന് നേതൃത്വം നൽകി.

ഫസ്റ്റ് എയിഡ്,റോപ്റെ സ്ക്യു, മെഡിക്കൽ എമർജൻസി, സി.പി.ആർ, ലിഫ്റ്റിംഗ് കാരിയിംഗ് മെത്തേഡ്, 
തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നത്,
വെള്ളത്തിൽ വീണ ആളെ രക്ഷിക്കുന്ന ടെക്നിക്കുകൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ പരിശീലനം നൽകി.
Previous Post Next Post
3/TECH/col-right