പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെയും നരിക്കുനി കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മഴക്കാല പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല മജീദ് അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജൗഹർ പൂമഗലം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമ്മുസൽമ കുമ്പളത്ത്, മെമ്പർമാരായ മൊയ്തി നെരോത്ത്, ടി.രാജു, എ.എം. മിർഷാദ്, കൃഷി അസിസ്റ്റൻ്റ് കാദർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.സി.ആലി ഹാജി, കണ്ടുങ്ങര അബ്ബാസ്, ടി.പി.ബാലൻ നായർ, വലിയാറമ്പത്ത് ബാലൻ ടി.പി.വനജ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ദാന മുനീർ പദ്ധതി വിശദീകരിച്ചു.
വാർഡ് കൺവീനർ എൻ.കെ. മുഹമ്മദ് മുസ്ല്യാർ സ്വാഗതവും, എ. കാസിം നന്ദിയും പറഞ്ഞു.
Tags:
NARIKKUNI