Trending

കെ-ടെറ്റ്:യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന

താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ്
താമരശ്ശേരിയിൽ നിന്നും,ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും,ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും 2022 ഫെബ്രുവരി കെ-ടെറ്റ് പരീക്ഷ
എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ
പരിശോധന 2022 ജൂൺ 14, 15 തീയതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് (മിനി സിവിൽ സ്റ്റേഷൻ, താമരശ്ശേരി) നടക്കുന്നതാണ്.

കാറ്റഗറി I ,കാറ്റഗറി II പരീക്ഷാർത്ഥികൾ 14-06-2022 തീയതിയിലും, കാറ്റഗറി III, കാറ്റഗറി IV
പരീക്ഷാർത്ഥികൾ 15-06-2022 നും ഹാജരാകേണ്ടതാണ്.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾടിക്കറ്റ്,
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30
മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്.

ഡിഗ്രി/ടി.ടി.സി/ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി.
ഉച്ചക്ക് 3.00 മണി വരെ മാത്രമേ സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ എന്ന്
അറിയിക്കുന്നു.മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ
പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാ
കേണ്ടതാണെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Previous Post Next Post
3/TECH/col-right