Trending

ഉമാ തോമസിന്റെ ചരിത്ര വിജയം ഖത്തർ ഇൻകാസ് ഖത്തർ കൊടുവള്ളി ആഘോഷിച്ചു

തൃക്കാക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ചരിത്ര വിജയം ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആഘോഷിച്ചു. ദോഹയിലെ അൽ ബിദ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും ഉമ തോമസ്നും തൃക്കാക്കരയിലെ വോട്ടർമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു.

ചടങ്ങിൽ മണ്ഡലം വൈ:പ്രസിഡന്റ്‌ റഹീം കൊടുവള്ളി അധ്യക്ഷം വഹിച്ചു.ട്രഷറർ സജീഷ് കുണ്ടായി ഉദ്ഘാടനം നിർവഹിച്ചു. ഷിജാസ് നടമ്മൽ പൊയിൽ, ശമീർ എരഞ്ഞിക്കോത്ത്, റംഷാദ് കൊട്ടക്കാവയൽ, സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.ആക്ടിംഗ് സെക്രട്ടറി സക്കറിയ തോമസ് സ്വാഗതവും,റിഷാദ് തച്ചംപൊയിൽ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right