Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാചരണം നടത്തി.

കിഴക്കോത്ത്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ  ഫലവൃക്ഷം നട്ടാൽ രണ്ടുണ്ട് കാര്യം  എന്ന പേരിൽ റോഡ് സൈഡു കളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുടക്കം ക്കുറിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി നസ്റി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിഎം ഖാലിദ് ,വി പി അഷ്റഫ്, ഇന്ദുസനിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്കുമാർ, കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡൻറ് ബാലകൃഷ്ണൻ, വിജയകുമാർ, രാജ ലക്ഷ്മണൻ ,മജീദ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right