Trending

എസ് പി സി യൂണിറ്റിൻ്റെ പരിസ്ഥിതി ദിനാചരണം നിർമ്മിത വനത്തിൽ.

നരിക്കുനി: പൂനൂർ ഗവ.ഹയർസെക്കൻ്റ്ററി സ്ക്കൂൾ എസ് പി സി യൂണിറ്റിലെ അംഗങ്ങൾ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിനായി ആരാമ്പ്രം വി എം കെ ബൊട്ടാണിക്കൽ ഗാഡനിൽ ഒത്തുചേർന്നു. യൂണിറ്റ് അംഗങ്ങൾക്ക് വീടുകളിൽ നട്ടുവളർത്താനുള്ള തൈ വിതരണം ചെയ്ത് കൊണ്ട് കാടിൻ്റെ ഉടമയും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ വി മുഹമ്മദ് കോയ ദിനാചരണം ഉദ്ഘാടനം ചെയ്തു.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ അദ്ധ്യക്ഷനായി. കെ.അബ്ദുസലീം, ബാലുശ്ശേരി ഡ്രിൽ ഇൻസ്ട്രക്ടർ അഭിഷ, എ.സി.പി.ഒ ഷൈനി, നഷീദ എന്നിവർ ആശംസകൾ നേർന്നു.

കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എ പി ജാഫർ സാദിഖ് സ്വാഗതവും കേഡറ്റ് ഗാന പ്രകാശ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right