Trending

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷതൈ വെച്ചു പിടിപ്പിച്ചു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അൽബിർറ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്‌ പരിസരത്ത് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ. പി മുഹമ്മദ് വൃക്ഷതൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  എല്ലാ അൽബിർറ് സ്‌കൂളുകളിലും വൃക്ഷ തൈ നട്ടു പിടിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ നിർദേശിച്ചു.

ചടങ്ങിൽ ഇൻസ്‌പെക്ടർ എൻ.കെ അഹമ്മദ്, മിഹ്ജഹ് നരിക്കുനി, നവാസ് വൈത്തല, ഷബീർ ഹുദവി,  മുഹമ്മദ് കുട്ടി, ഇർഷാദലി കുന്നമംഗലം, ഷഫീഖ് വാഫി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right