Trending

പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

നരിക്കുനി:കുട്ടമ്പൂരിൽ പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി നടമ്മൽ പൊയിൽ തിരിയൻ കോട്ടുമ്മൽ അയമ്മദ്കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (14) ആണ് മുങ്ങി മരിച്ചത്. കുട്ടമ്പൂർ ദാറുൽ ഹിദായ അക്കാദമിയിലെ വിദ്യാർത്ഥിയാണ്.

വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വൈകിട്ട് കുളത്തിൽ മുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

മാതാവ്: താഹിറ, സഹോദരങ്ങൾ: ഫാത്വിമത്ത് സുഹറ,അനസ്.

ഖബറടക്കം നാളെ (6/06/22)  പുതിയോത്ത് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Previous Post Next Post
3/TECH/col-right