താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറംലോകമറിയുന്നത്.
ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോറിക്ഷയുടെ അടവ് തെറ്റിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോസ്റ്റാൻറിൽ എത്തി ഭീഷണി മുഴക്കിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നുണ്ട്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.